Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vegetable Farming

Idukki

മ​ഴമ​റ​യ്ക്കു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ച്ച​ക്ക​റി കൃ​ഷി

ചെ​റു​തോ​ണി: നാ​ര​ക​ക്കാ​നം സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലെ മ​ഴ മ​റ​യ്ക്കു​ള്ളി​ൽ പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട്ടു. സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബ്ബി​ന്‍റെ​യും പ​രി​സ്ഥി​തി ക്ല​ബ്ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ല്ലാ ക്ലാ​സു​ക​ളി​ലെ​യും കു​ട്ടി​ക​ൾ ചേ​ർ​ന്നാ​ണ് തൈ​ക​ൾ ന​ട്ട​ത്.

വെ​ണ്ട, പ​യ​ർ, പാ​വ​ൽ, ത​ക്കാ​ളി, വ​ഴു​ത​ന, ചീ​ര, മു​ള​ക് എ​ന്നി​വ​യു​ടെ തൈ​ക​ളാ​ണ് മ​ഴ മ​റ​യ്ക്കു​ള്ളി​ൽ മ​ണ്ണി​ലും ഗ്രോ ​ബാ​ഗു​ക​ളി​ലു​മാ​യി ന​ട്ട​ത്.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​ൻ മേ​ലേ​ട്ട് തൈ​ക​ൾ ന​ട്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഷൈ​നി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ർ​ജ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി പോ​ൾ​സ​ൺ, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പി​ടി​എ പ്ര​തി​നി​ധി​ക​ൾ പ​ച്ച​ക്ക​റി കൃ​ഷി​ക്കു​ള്ള സ്ഥ​ലം ഒ​രു​ക്കി. കാ​ർ​ഷി​ക ക്ല​ബ്ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സി​യാ​മോ​ൾ ജോ​സ് വി​ത്ത് ന​ടീ​ലി​നെ​യും പ​രി​പാ​ല​ന​ത്തെ​യും കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്കാ​നാ​കു​മെ​ന്നും കി​ട്ടു​ന്ന പ​ച്ച​ക്ക​റി​ക​ൾ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​മെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up